IndiaLatest

മകന് ജയിലിലേക്ക് മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ

“Manju”

മുംബൈ: ജയിലിൽ കിടക്കുന്ന മകൻ ആര്യൻ ഖാന് മണിയോഡർ അയച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. മുംബൈ ആഡംബരകപ്പൽ ലഹരിപാർട്ടികേസുമായി എൻസിബി അറസ്റ്റ് ചെയ്ത ആര്യൻ ഖാൻ നിലവിൽ മുംബൈയിലെ ആതർ റോഡ് ജയിലാണ് ഉള്ളത്.
ഇവിടേക്കാണ് നടൻ മണിയോഡർ അയച്ചതെന്നാണ് വിവരം. 4,500 രൂപ മണിയോഡർ അയച്ചുവെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 11 ന് ആണ് ഈ തുക ആര്യൻ ഖാന്റെ പേരിൽ ജയിലിലേക്ക് വന്നതെന്ന് ജയിൽ സൂപ്രണ്ട് നിതിൻ വായ്ചൽ അറിയിച്ചു. ജയിൽ കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ആര്യൻ ഖാന് ഈ പണം ഉപയോഗിക്കാം.
ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ആര്യൻ ഖാനുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് മണിയോഡർ അയച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Related Articles

Back to top button