KeralaLatest

മാനവികതയുടെ മഹത്വമാണ് ആത്മീയതയുടെ കാതൽ ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കക്കോടി (കോഴിക്കട്) : ആത്മീയ കേന്ദ്രങ്ങൾ മുന്നോട്ട് വെയ്ക്കേണ്ടത് മാനവീകതയുടെ മഹത്വമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കോവിഡനെന്ന മഹാമാരിയുടെ അകത്തട്ടിൽ നിന്നും ലോകം ഉണരുകയാണ്. എല്ലാവരേയും നാലു ചുവരുകൾക്കുള്ളിൽ പരിമിതപ്പെടുത്തിയ കാലത്തെ അതിജീവിക്കുകയാണ് നമ്മൾ. ഒരു പുതിയ ലോകത്തേക്കുള്ള കാൽവെയ്പ്പാണത്. മനുഷ്യരുടെ ഇടയിൽ സ്നേഹവും ശാന്തിയും പങ്കുവെയ്ക്കുന്ന ആശയവും സന്ദേശവുമാണ് ഇപ്പോഴാവശ്യമെന്നും സ്വാമി പറഞ്ഞു. ആശ്രമം കക്കോടി ബ്രാഞ്ചിൽ രാവിലെ 10 മണിക്ക് നടന്ന സംത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരുവിന്റെ വാക്ക് അക്ഷരം പ്രതി അനുസരിച്ച് കോവിഡ്മുക്തമാകുന്ന ലോകത്തിന് നാം മാതൃകയാകേണ്ടതാണെന്നും സ്വാമി ഉദ്ബോധിപ്പിച്ചു. ആശ്രമം കോഴിക്കോട് ഏരിയ ഇൻചാർജ് സ്വാമി ഭക്തദത്തൻ, ആശ്രമം വൈക്കം ഏരിയ ഇൻചാർജ് സ്വാമി ജ്യോതിചന്ദ്രൻ എന്നിവർ മഹനീയ സാന്നിദ്ധ്യം വഹിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഇൻഡസ്ട്രീസ്) ടി.പി. കേളൻ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി കൺവീനർ പി.എം. ചന്ദ്രൻ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അസി. കൺവീനർ ജിഷ ജനാർദ്ദനൻ, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി അംഗം വിനയധന്യ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ കൺവീനർ എം.ചന്ദ്രൻ സ്വാഗതവും, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റിയംഗം വി.വിവേക് നന്ദിയും രേഖപ്പെടുത്തി. കുമാരി ചൈത്രയും സംഘവും പ്രാർത്ഥനയും ഗുരുവാണിയും വായിച്ചു.

Related Articles

Back to top button