IndiaLatest

ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹേമമാലിനിക്ക്

“Manju”

ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (IFFI) യില്‍ നടിയും രാഷ്ട്രീയക്കാരിയും ആയ ഹേമമാലിനിക്ക് ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് സമ്മാനിച്ചു. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറും നടന്‍ സല്‍മാന്‍ ഖാനും പങ്കെടുത്തു.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നവംബര്‍ 18ന് ഐഎഫ്‌എഫ്‌ഐയില്‍ ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് ഹേമമാലിനിക്ക് ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം എഎന്‍ഐയോട് സംസാരിക്കവെ മുതിര്‍ന്ന നടി പറഞ്ഞു, “വര്‍ഷങ്ങളായുള്ള എന്റെ അധ്വാനത്തിന്റെ ഫലമാണിത്”

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്‌എഫ്‌ഐ) 52-ാമത് പതിപ്പ് നവംബര്‍ 20 മുതല്‍ ആരംഭിച്ചു. നവംബര്‍ 28 വരെ നീളും. 1952-ല്‍ സ്ഥാപിതമായ ഈ ചലച്ചിത്രോത്സവം ലോക സിനിമയുടെ മികവ് ആഘോഷിക്കുന്നതിനായി വര്‍ഷം തോറും നടത്തപ്പെടുന്നു.

Related Articles

Back to top button