IndiaLatest

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ജ​ല​സം​ഭ​ര​ണി​യി​ല്‍ വി​ള്ള​ല്‍

“Manju”

തിരുപതി: ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ രായല ചെരുവിന്റെ ബണ്ടുകളില്‍ വിള്ളല്‍ കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ജലസംഭരണിയാണ് രായല ചേരുവ് ജലസംഭരണി. കനത്ത മഴയും അതുമൂലമുള്ള പ്രളയവും അനുഭവപ്പെടുന്ന തിരുപ്പതിയില്‍ ജലസംഭരണിയുടെ തകര്‍ച്ച ഊഹിക്കാന്‍ പോലും സാധിക്കാത്ത കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.ഇ​തേ​ത്തു​ട​ര്‍​ന്നു 20 ഗ്രാ​മ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. വ്യോ​മ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ര്‍​ന്നാ​ണ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​ത്.
ക്ഷേ​ത്ര​ന​ഗ​ര​മാ​യ തി​രു​പ്പ​തി​യോ​ട് ചേ​ര്‍​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം നാ​ലു ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ല​യാ​ളി​ക​ള​ട​ക്കം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.എ​സ്‌​പി‌​എ​സ് നെ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ സോ​മ​ശി​ല അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ക്യു​സെ​ക്‌​സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ട​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ച​ത്.

Related Articles

Back to top button