IndiaLatest

ആത്മവിശ്വാസത്തോടെ​ ബി.ജെ.പിയും തൃണമൂലും

“Manju”

ന്യൂഡല്‍ഹി: ത്രിപുരയില്‍ നഗരസഭകളിലേക്കും അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നു.

2018ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന്​ ശേഷം സംസ്​ഥാനത്ത്​ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്​. അംബാസ, ജിറാനിയ, തെലിയമുറ, സബ്​റൂം എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ്​ ചെയ്യുന്നതായി സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷന്‍ അറിയിച്ചു.
334 സീറ്റുകളിലേക്കാണ്​ മത്സരം. ഇതില്‍ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനിലെ 51 വാര്‍ഡുകളും 13 മുനിസിപ്പല്‍ കൗണ്‍സിലുകളും ആറ്​ നഗര പഞ്ചായത്തുകളും ഉള്‍പ്പെടും.
പ്രതിപക്ഷ സാന്നിധ്യമില്ലാത്തതിനാല്‍ ബി.ജെ.പി 112 സീറ്റിലേക്ക്​ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 222 സീറ്റുകളിലേക്കാണ്​ നിലവിലെ മത്സരം. ഈ സീറ്റുകളിലേക്കായി 785 പേര്‍ ജനവിധി തേടി. ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്​, സി.പി.എം എന്നീ പാര്‍ട്ടികള്‍ തമ്മിലാണ്​ പ്രധാന മത്സരം.
അതേസമയം, ബി.ജെ.പി തെരഞ്ഞെടുപ്പ്​ അട്ടിമറിച്ചുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്​ രം​ഗത്തെത്തിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയതി​നാല്‍ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാണ്​ തൃണമൂല്‍ ആവശ്യം. അഗര്‍ത്തല മുനിസില്‍ കോര്‍പ്പറേഷനിലെ അഞ്ചുവാര്‍ഡുകളിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button