India

ആനക്കൊമ്പ് കടത്തല്‍; അഞ്ച് പേർ അറസ്റ്റിൽ

“Manju”

ദിസ്പൂർ: ആനക്കൊമ്പ് കടത്താൻ ശ്രമിച്ച അഞ്ച് പേർ പിടിയിൽ. പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അസമിലെ ബർപ്പേട്ട ജില്ലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അഞ്ച് പ്രതികൾ പിടിയിലായത്. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് ആനക്കൊമ്പുകൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ ഇത് കടത്താൻ ശ്രമിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസമിലെ വിവിധ ജില്ലകളിൽ പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയടക്കം കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button