IdukkiLatest

‘കാരുണ്യം’ ഇടുക്കിയിൽ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

തൂക്കുപാലം : ശാന്തിഗിരി ആശ്രമം യുവജന സാംസ്കാരിക കൂട്ടായ്മയായ ശാന്തിഗിരി ശാന്തിമഹിമയുടേയും ശാന്തിഗിരി ഗുരുമഹിമയുടെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം കല്ലാർ ബ്രാഞ്ചിൽ വച്ച് ക്രിസ്തുമസ് അവധികാല ക്യാമ്പ് ‘കാരുണ്യം’ നടത്തി.  ഗുരുമഹിമ ക്യാമ്പ് ഡിസംബർ 25നും ശാന്തിമഹിമ ക്യാമ്പ് 26നുമായിരുന്നു നടന്നത്. ആശ്രമം ബ്രാഞ്ച് ഇൻചാർജ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ക്യാമ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ ലോകത്ത് ശാന്തിഗിരിയിലെ കുട്ടികൾ ഗുരുവിന്റെ മഹിമയോടെ വളർന്നു വരണമെന്നും, കുട്ടികൾ ഗുരുവാക്കിൽ അധിഷ്ഠിതമായ ജീവിതമാണ് നയിക്കേണ്ടത് എന്നും സ്വാമി ഓർമിപ്പിച്ചു.

എ.കെ.തങ്കപ്പൻ, അനിൽകുമാർ.എസ്, ഹരികുമാർ വി.വി., മിനിമോൾ പി.എസ്, മഹേഷ്‌ പി പി, അജയൻ സാജു , ശാന്തിപ്രിയൻ, ആര്യനന്ദ സാജു, കീർത്തന എസ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ‘സൈബർ സെല്ലും സ്ത്രീ സുരക്ഷയും’ എന്ന വിഷയത്തിൽ ശ്രീലക്ഷ്മി ഹരികുമാറും ‘ആരോഗ്യപരിപാലനവും ഹോമിയോപ്പതിയും’ എന്ന വിഷയത്തിൽ ഡോ. അഞ്ജു.എസും ഗുരുവിന്റെ ജീവചരിത്രം, പൊതുവിജ്ഞാനം ഉൾപ്പെടുത്തി നിഷ ആർ.നായരും ക്ലാസ്സുകൾ നയിച്ചു.

രണ്ടാം ദിവസത്തെ ക്യാമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ, അമ്പാൻ എസ് എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പിൽ ക്വിസ് മത്സരവും കലാപരിപാടികളും ക്യാമ്പിൽ ഉണ്ടായിരുന്നു. ക്യാമ്പിന് ശേഷം ശാന്തിഗിരി ആശ്രമം രാമക്കൽമേട് ബ്രാഞ്ചിൽ ശാന്തിമഹിമ പ്രവർത്തകരുടെ കർമ്മവും നടന്നു.

Related Articles

Back to top button