IndiaLatest

പുഴയൊഴുകും മാണിക്കൽ, മാധ്യമ കൂട്ടായ്മ രൂപീകരിച്ചു

“Manju”

വെഞ്ഞാറമൂട്.മാണിക്കൽ ഗ്രാമപഞ്ചായത്തിലെ മാലിന്യങ്ങൾ അടിഞ്ഞ് നീർവാഴ്ച നിലച്ച ഉപയോഗശൂന്യമായ അരുവികളും തോടുകളും വൃത്തിയാക്കി ഗ്രാമീണ ടൂറിസം വിജയിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ചു. നവമാധ്യമങ്ങൾ വഴി എല്ലാവിഭാഗം ജനങ്ങളിലേക്കും സന്ദേശം എത്തിക്കുന്നതിനായി തീരുമാനിച്ചു. ഇന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് ഓടിയ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുതിരകുളം ജയൻ അധ്യക്ഷത വഹിച്ചു.  മനോജ് ബി., പി. ആർ. ഓ. ഹരിത കേരളം മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രൻ നായർ വി, ആലിയാട് ജി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഈമാസം 8, 9 തീയതികളിൽ ജനപ്രതിനിധികൾ ഹരിതകേരളം മിഷൻ പ്രവർത്തകർ, വാർഡ് കോഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് കൂടെ “പുഴ നടത്തം ” പരിപാടി സംഘടിപ്പിക്കും. ലോഗോ പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ടി ആർ അനിൽ പതിനൊന്നാം തീയതി നിർവഹിക്കും. പദ്ധതിയുടെ വിജയത്തിനു വേണ്ടി ജനകീയ കൺവെൻഷനും, സാംസ്കാരിക പ്രവർത്തകരും സെലിബ്രിറ്റീസ് ഉൾപ്പെടുന്ന പ്രചരണ പരിപാടികളും സംഘടിപ്പിക്കും.

Related Articles

Back to top button