IndiaLatest

ഇന്ത്യന്‍ സൈന്യത്തിന്റെ പുതിയ യൂണിഫോം നാളെ പുറത്തിറക്കും

“Manju”

ഡല്‍ഹി: രാജ്യം നാളെ കരസേനാ ദിനം ആഘോഷിക്കുന്നു. ഈ വേളയില്‍, ഇന്ത്യന്‍ സൈന്യം പുതിയ യൂണിഫോം പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നാളെ നടക്കുന്ന ആര്‍മി പരേഡിലായിരിക്കും ഈ ചടങ്ങ് ഉണ്ടാവുക. അവസാനം നടന്ന ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സിലാണ് പുതിയ യൂണിഫോം രംഗത്തിറക്കാനുള്ള തീരുമാനമെടുത്തത്.

ഡിജിറ്റല്‍ പാറ്റേണില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ യൂണിഫോം, പഴയതിനേക്കാള്‍ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.
മണ്ണിന്റെ നിറവും ഒലിവ് നിറവും ചേര്‍ന്ന നിരവധി നിറങ്ങളുടെ മിശ്രിതവര്‍ണ്ണമായിരിക്കും യൂണിഫോമിന് ഉണ്ടാവുക. പ്രകൃതി സൗഹൃദപരമായായിരിക്കും ഇത് നിര്‍മ്മിക്കുക. ഇന്ത്യന്‍ സൈന്യവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി സംയുക്തമായി ചേര്‍ന്നാണ് പുതിയ യൂണിഫോം നിര്‍മ്മിക്കുക.

Related Articles

Back to top button