IndiaLatest

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,58,089 പുതിയ കൊവിഡ് കേസുകളാണ്. 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം കൊവി‌ഡ് ബാധിച്ച്‌ മരിച്ചത് 385പേരാണ്. നിലവില്‍ 19.65% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതുവരെ 8,209 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മുന്‍പുള്ള ദിവസങ്ങളിലെക്കാള്‍ 6.02% വര്‍ദ്ധനവാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 16,56,341കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നത്. 1,51,740 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 3,52,37,461 ആയി. നിലവില്‍ 94.27% ആണ് ഇന്ത്യയുടെ രോഗമുക്തി നിരക്ക്.

2021 ജനുവരി 16ന് ആരംഭിച്ച കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 157.20 കോടി ഡോസുകളാണ് നല്‍കിയിട്ടുണ്ട്. 15-18 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി മൂന്നിന് ആരംഭിച്ചിരുന്നു. നിലവില്‍ 3.3 കോടിയിലധികം കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തുടനീളം കൊവിഡ് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button