HealthKeralaLatest

ചൂട് കാലാവസ്ഥയ്ക്ക് പുതിനയില വെള്ളം

“Manju”

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഗ്യാസ്, ദഹന പ്രശ്നം, വയറു വേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ പുതിനയ്ക്ക് കഴിയും. കൂടാതെ മാനസിക നില മെച്ചപ്പെടുത്താനും പുതിനയ്ക്ക് സാധിക്കും. രാത്രി പുതിനയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പുതിനയില്‍ ധാരാളം ആന്റ് ഓക്‌സിഡന്റുകള്‍ അടങ്ങുന്നതിനാല്‍ ദഹനത്തെ വേഗത്തിലാക്കാന്‍ സഹായിക്കും. വയറു വേദന, അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോള്‍ പുതിന ചേര്‍ത്ത പാനീയം കുടിക്കാം. നിങ്ങളുടെ വയറ്റിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കാനും സഹായിക്കും. പുതിന വെള്ളത്തില്‍ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരവുമായ ചര്‍മ്മത്തിനും നല്ലതാണ്. പുതിനയിലയുടെ ഗന്ധം വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ ഇത് താല്‍ക്കാലിക പരിഹാരമാണ്. ജലദോഷം ഉള്ളപ്പോള്‍ പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കഫക്കെട്ട്, തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button