IndiaLatest

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ റഫാല്‍ വനിതാ പൈലറ്റും

“Manju”

ഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തെ ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി. വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി. കഴിഞ്ഞ വര്‍ഷം വ്യോമസേന ടാബ്ലോയുടെ ഭാഗമായ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് ആണ് ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ്‌.

വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017ല്‍ വ്യോമസേനയില്‍ ചേരുകയും വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചില്‍ കമ്മീഷന്‍ ചെയ്യുകയും ചെയ്തു. റഫേല്‍ പറത്തുന്നതിന് മുമ്പ് ശിവാംഗി മിഗ് 21 ബൈസണ്‍ വിമാനമാണ് പറത്തിയിരുന്നത്.

Related Articles

Back to top button