KeralaLatest

എല്‍ ഐ സി എം ഡി സുശീല്‍കുമാര്‍ പടിയിറങ്ങുന്നു

“Manju”

T C Suseel Kumar appointed as MD, LIC - LegendOfficers.com

 ശ്രീജ.എസ്

കൊച്ചി ; പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ ഐ സി യുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മലയാളിയായ ടി സി സുശീല്‍കുമാര്‍ പിടിയിറങ്ങുന്നു. 37 വര്‍ഷത്തെ ദീര്‍ഘമായ സേവനത്തിന് ശേഷമാണ്  അദ്ദേഹം ഞായറാഴ്ച വിരമിക്കുന്നത്.

പാലക്കാട് സ്വദേശിയായ അദ്ദേഹം വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തയാക്കിയ ശേഷം 1984- ലാണ് എല്‍ ഐ സി യില്‍ ജോലിയില്‍ ‍ പ്രവേശിക്കുന്നത്. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ജോജി ചെയ്തിട്ടുളള അദ്ദേഹം, 3വര്‍ഷം എല്‍ ഐ സി മൌറീഷ്യസ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. കേരളത്തില്‍ തിരുവനന്തപുരം എറണാകുളം, കേഴിക്കോട് എന്നിവടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ബാങ്കഷ്വറന്‍സ്, കസ്റ്റമര്‍ റിലേഷന്‍സ് എന്നിവയുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അദ്ദേഹം. 2019 മാര്‍ച്ചിലാണ് മാനേജിംഗ് ഡയറക്ടര്‍ പദവിയിലെത്തിയത്.

അദ്ദേഹത്തിന്റെ കാലത്ത് എല്‍ ഐ സി യുടെ വിപണി വിഹിതം വന്‍തോതില്‍ മെച്ചപ്പെട്ടു. ഒരു ലക്ഷത്തിലധികം പേരെ പുതുതായി ഏജന്റുമാരായ് ചേര്‍ക്കുകയും ചെയ്തു. മാത്രമല്ല, ഒഹരി നിക്ഷേപത്തിലൂടെ റെക്കോര്‍ഡ് ലാഭം കൈവരിച്ചതും ഈ കാലയളവിലാണ്.

എല്‍ ഐ സി യുടെ എം ഡി സ്ഥാനത്തു നിന്നും വിരമിക്കുകയാണെങ്കിലും ബി എസ് ഇ , ആക്സിസ് ബാങ്ക് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും. മായയാണ് ഭാര്യ. മക്കള്‍ ഗൌതം ഗായത്രി.

ശാന്തിഗിരി ആശ്രമവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം ആശ്രമം സി എസ് ആര്‍ പ്രൊജക്റ്റുകള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കിയിരുന്നു.

ശാന്തിഗിരി ആശ്രമത്തിന്റെ ആശംസകള്‍.

Related Articles

Back to top button