Latest

പെലോസിയുടെ സന്ദർശനത്തിൽ പുകഞ്ഞ് ചൈനയും അമേരിക്കയും

“Manju”

വാഷിംഗ്ടൺ: സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ ഉപരോധങ്ങളേർപ്പെടുത്തിയ ചൈനീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക. ചൈനീസ് അംബാസിഡർ ക്വിൻ ഗാംഗിനെ വിളിച്ച് വരുത്തിയാണ് യുഎസ് ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്.

നയതന്ത്ര മാർഗങ്ങളിലൂടെ ചൈനയുടെ പ്രകോപനപരമായ നടപടികൾക്കെതിരെ അംബാസഡർ ഗാംഗിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് വ്യക്തമാക്കിയത്.

തായ്‌വാനിലുടനീളം സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്ന ഞങ്ങളുടെ ദീർഘകാല ലക്ഷ്യത്തിനെതിരായ ചൈനയുടെ സൈനിക നടപടികളെ ഞങ്ങൾ അപലപിച്ചെന്ന് കിർബി കൂട്ടിച്ചേർത്തു. തായ്വാൻ തീരപ്രദേശങ്ങളിലെ ആക്രമണാത്മക സൈനിക നടപടിക്ക് ന്യായീകരണമായി പെലോസിയുടെ സന്ദർശനത്തെ ചൈന ഉപയോഗിക്കരുതെന്ന് കിർബി വ്യക്തമാക്കി.

25 വർഷത്തിനിടെ തായ്വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തന്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവർക്ക് തായ്വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്.

പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്‌വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ്‌വാൻ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ്‌വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കൻ നിലപാട്.

Related Articles

Back to top button