InternationalLatest

ഇന്ധന വില പ്രഖ്യാപിച്ച്‌ ഖത്തര്‍

“Manju”

ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച്‌ ഖത്തര്‍. ഖത്തര്‍ എനര്‍ജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്.പെട്രോള്‍ പ്രീമിയം നിരക്കില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍, ഡീസല്‍ നിരക്കുകള്‍ക്ക് മാറ്റമില്ല. പെട്രോള്‍ പ്രീമിയം ലിറ്ററിന് 2.05 റിയാല്‍, സൂപ്പര്‍ ലിറ്ററീന് 2.10 റിയാല്‍, ഡീസല്‍ ലിറ്ററിന് വില 2.05 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണി നിരക്ക് പ്രകാരമാണ് എല്ലാ മാസവും നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.

അതേസമയം യുഎഇയിലും ഫെബ്രുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.94 ദിര്‍ഹമയിരിക്കും നിരക്ക്. ജനുവരി മാസം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.65 ദിര്‍ഹമായിരുന്നു നിരക്ക്.

സ്പെഷ്യല്‍ 95 പെട്രോളിന് ഫെബ്രവരി 1 മുതല്‍ 2.82 ദിര്‍ഹമാണ് വില. ജനുവരി മാസം സ്പെഷ്യല്‍ 95 പെട്രോളിന്റെ വില 2.53 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.75 ദിര്‍ഹമാണ് ഫെബ്രുവരിയിലെ നിരക്ക്. ജനുവരി മാസത്തില്‍ ഇ പ്ലസ് ലിറ്ററിന് 2.46 ദിര്‍ഹമായിരുന്നു വില. ജനുവരി മാസത്തില്‍ ലിറ്ററിന് 2.56 ദിര്‍ഹമായിരുന്ന ഡീസലിന് 2022 ഫെബ്രുവരിയില്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് നിരക്കായി ഈടാക്കുക.

Related Articles

Back to top button