IndiaLatest

എംഎല്‍എ ദീപക് ഹല്‍ദാര്‍ രാജിവെച്ചു

“Manju”

 

ബംഗാളിൽ തളർന്ന് തൃണമൂൽ കോൺഗ്രസ് ; എംഎൽഎ ദീപക് ഹൽദാർ പദവി രാജിവെച്ചു; ഉടൻ പാർട്ടി വിടും

ശ്രീജ.എസ്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ദീപക് ഹല്‍ദാര്‍ രാജിവെച്ചു. ഉടന്‍ പാര്‍ട്ടി അംഗത്വവും രാജിവെക്കുമെന്നാണ് വിവരം.എംഎല്‍എ പദവി രാജിവെച്ച വിവരം ദീപക് ഹല്‍ദാര്‍ തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് വട്ടം എംഎല്‍എയായി സ്ഥാനമേറ്റയാളാണ് ഞാന്‍. എന്നാല്‍ 2017 മുതല്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുന്നില്ല. പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേതൃത്വം സ്വീകരിക്കുന്നില്ല. കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി പരിപാടികളെക്കുറിച്ച്‌ യാതൊരു അറിയിപ്പും നേതൃത്വം നല്‍കുന്നില്ല. തന്നെ പിന്തുണയ്ക്കുന്നവരോടും, മണ്ഡലത്തിലെ ജനങ്ങളോടും മറുപടി പറയേണ്ടത് താന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button