KeralaLatest

നടപടിയുമായി ജില്ലാ ഭരണകൂടം

“Manju”

കോഴിക്കോട്: വിലങ്ങാട് ആദിവാസി കോളനിയില്‍ അശാസ്ത്രീയമായി റോഡ് ടാര്‍ ചെയ്ത സംഭവത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാനും കോളനികളുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.ആദിവാസി കോളനി റോഡില്‍ പൊടിമണ്ണിലായിരുന്നു ടാറിട്ടിരുന്നത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ ഇടപെടുകയായിരുന്നു.

Related Articles

Back to top button