InternationalLatest

കുവൈറ്റില്‍ 3,463 പേര്‍ക്ക് കൂടി കൊവിഡ്

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 590,565 ആയി. ഇന്ന് 3,463 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 1 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 2,514 ആണ്‌. 24 മണിക്കൂറിനിടെ 5,203 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

ഇതുവരെ 538,129 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ കൊവിഡ് ബാധിതരില്‍ 91.1 ശതമാനം പേരും രോഗമുക്തരായി. 49,922 പേരാണ് സജീവ രോഗികള്‍. ഇതില്‍ 474 പേര്‍ കൊവിഡ് വാര്‍ഡുകളില്‍ ചികിത്സയിലാണ്. 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.

Related Articles

Back to top button