IndiaLatest

ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാക്സ്‍വെല്‍ ഇന്ത്യയുടെ മരുമകനാകാന്‍ പോകുന്നു

“Manju”

ചെന്നൈ: ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ നിന്നും താരം ഗ്ലെന്‍ മാക്സ്‍വെല്‍ ഇന്ത്യയുടെ മരുമകനാകാന്‍ പോകുന്നു.
മാര്‍ച്ച്‌ 27നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. 11.35നും 12.35നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാകും വിവാഹം നടക്കുക. വിനി രാമനാണ് വധു. ചെന്നൈ വെസ്റ്റ് മാമ്ബലം സ്വദേശിയായ വിനി രാമന്‍ മെല്‍ബണിലാണ് ജനിച്ചുവളര്‍ന്നത്. മെഡിക്കല്‍ സയന്‍സില്‍ ബിരുദദാരിയായ വിനി നിലവില്‍ ആസ്ട്രേലിയയില്‍ ഫാര്‍മിസിസ്റ്റ് കൂടിയാണ്. അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ കല്യാണം നടത്താന്‍ കഴിഞ്ഞില്ല.
ആസ്‌ട്രേലിയന്‍ ടീമംഗമായ മാക്‌സ്‍വെല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെയും സൂപ്പര്‍ താരമാണ്. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍‌ താരമാണ് മാക്സ്‍വെല്‍.

Related Articles

Back to top button