InternationalLatest

ഉയര്‍ത്തേഴുന്നേല്‍ക്കാന്‍ ചെല്‍സി

“Manju”

ഈ സീസണില്‍ ഇതിനകം തന്നെ ആഭ്യന്തര കപ്പ് അയ EFL കപ്പ്‌ ഫൈനലില്‍ പതിനൊന്നാം പെനാല്‍ട്ടിയില്‍ വീണ ചെല്‍സി, ബുധനാഴ്ച എഫ്‌എ കപ്പിന്റെ അഞ്ചാം റൗണ്ടില്‍ ലൂട്ടണ്‍ ടൗണിനെ നേരിടാന്‍ ഒരുങ്ങുന്നു.യുറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ ചെല്‍സി ഈ വീഴ്ച്ചയില്‍ നിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരണം.ചാമ്പ്യന്‍സ് ലീഗ്,പ്രീമിയര്‍ ലീഗ്,കൂടാതെ FA കപ്പിലും തങ്ങളുടെ വിധി നിര്‍ണയിക്കാന്‍ ഉള്ള അവസരം ഇപ്പോള്‍ അവര്‍ക്ക് ഉണ്ട്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേ മുക്കാലിന് ആണ് മത്സരം.മത്സരവേദി ലൂട്ടോന്‍ ഹോം ഗ്രൗണ്ട് കേനില്‍വര്‍ത് സ്റ്റേഡിയവും.ക്യാപ്റ്റന്‍ സീസര്‍ അസ്പിലിക്യൂറ്റ,ഹക്കിം സിയെക്ക്,ബെന്‍ ചില്‍വെല്‍ എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ നിന്ന് വിട്ട് നിന്നേക്കും.മലംഗ് സാര്‍, ടിമോ വെര്‍ണര്‍, ഒരുപക്ഷേ റൊമേലു ലുക്കാക്കു എന്നിവരും ഇന്നത്തെ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles

Back to top button