InternationalLatest

യുക്രൈനിലെ ദുരിതബാധിതര്‍ക്ക് 50 ലക്ഷം ഡോളര്‍ സഹായം ;യുഎഇ

“Manju”

അബുദാബി: യുക്രെനിലെ ദുരിതബാധിതര്‍ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച്‌ യുഎഇ. 50 ലക്ഷം ഡോളറിന്റെ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷന്‍സിന്റെ ഹ്യുമാനിറ്റേറിയന്‍ ഫ്‌ളാഷ് അപ്പീലിനും യുക്രൈനായുള്ള റീജിയണല്‍ റെഫ്യൂജി റെസ്പോണ്‍സ് പ്ലാനിനുമാണു യുഎഇ സംഭാവന നല്‍കിയത്.

സാധാരണ ജനതയുടെ നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ അവരിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് യുഎഇ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, യുക്രൈനിലെ യുഎന്നിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്‍കാനുള്ള അപേക്ഷ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഔദ്യോഗികമായി സമര്‍പ്പിച്ചിരുന്നു.

Related Articles

Back to top button