LatestThiruvananthapuram

വില്ലേജ് ജനകീയ സമിതി സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

“Manju”

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ജനകീയ സമിതി രൂപീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (19 മാര്‍ച്ച്‌) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തിരുവനന്തപുരം പേരൂര്‍ക്കട വില്ലേജ് ഓഫിസ് പരിസരത്തു നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button