![](https://i0.wp.com/santhigirinews.org/wp-content/uploads/2021/07/14-4.jpg?resize=780%2C470&ssl=1)
കൊല്ലം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റും ജനയുഗം വാരിക എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാര്‍ഥം ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ്ക്ലബ്ബും സംയുക്തമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും പ്രത്യേകം അവാര്‍ഡുകളാണ് നല്‍കുക. 10001 രൂപയും ആര്‍ട്ടിസ്റ്റ് ആശ്രാമം സന്തോഷ് രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ ടെലികാസ്റ്റ് ചെയ്ത മികച്ച അന്വേഷണാത്മക വാര്‍ത്ത അല്ലെങ്കില്‍ ഹ്യൂമന്‍ ഇന്ററസ്റ്റ് റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ഒരാള്‍ക്ക് രണ്ട് വിഭാഗത്തിലെയും ഓരോ വാര്‍ത്ത അവാര്‍ഡിന് പരിഗണിക്കാനായി അയയ്ക്കാം. എംപി4 ഫോര്‍മാറ്റിലാണ് വീഡിയോ അയയ്ക്കേണ്ടത്. വീഡിയോ ഗൂഗ്ള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്ത ശേഷം ഡൗണ്‍ലോഡ് ലിങ്ക് അയച്ചു തരണം. മേല്‍ അധികാരിയുടെ സാക്ഷ്യപത്രവും ഫോട്ടോയും അപേക്ഷയും ഡൗണ്‍ലോഡ് ലിങ്കും 2021 ജൂലൈ 15 നകം കൊല്ലം പ്രസ്സ്ക്ലബ്ബിന്റെ ഇ മെയില്‍ ([email protected]) വിലാസത്തില്‍ അയക്കണം. പുരസ്കാരം ആഗസ്റ്റില്‍ കൊല്ലം പ്രസ്സ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.