KeralaLatest

ബസ് പണിമുടക്ക് തുടര്‍ന്നാല്‍ തൊഴിലാളികള്‍ സമരത്തിന് ഇറങ്ങും: ഐഎന്‍ടിയുസി

“Manju”

വടകര:  സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോഴിക്കോട് ജില്ലാ മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ ഐഎന്‍ടിയുസി താലൂക്ക് നേതൃയോഗം ആശ്യപ്പെട്ടു. അല്ലാത്തപക്ഷം തൊഴില്‍ സംരക്ഷിക്കുവാന്‍ തൊഴിലാളികള്‍ സമരരംഗത്ത് ഇറങ്ങുമെന്നു യോഗം അറിയിച്ചു.

നിത്യജീവിതത്തിലെ സൂചിക അനുദിനം വര്‍ധിക്കുമ്പോള്‍ ഉള്ള തൊഴില്‍ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് തൊഴിലാളികളെ തള്ളിവിടുന്ന നടപടി അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് കെ.എന്‍.എ അമീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ബീരാന്‍പ്രഭാഷണം നടത്തി. അജിത്ത് പ്രസാദ് കുയ്യാലില്‍, നാരായണ നഗരം പത്മനാഭന്‍, എം സി രാജീവന്‍, അന്‍വര്‍ കുരിയാടി, എം.കെ രാജന്‍, ബി.പ്രതീഷ്, വി.എം.വിനു, മണി ബാബു എന്നിവര്‍ സംസാരിച്ചു. രാജേഷ് കിണ്ണറ്റുംകര സ്വാഗതവും കെ.ജയകുമാര്‍ നന്ദിയും പറഞ്ഞു .
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തലക്കുന്നില്‍ ബഷീര്‍, യു.രാജീവന്‍ മാസ്റ്റര്‍ എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

വി.എം.സുരേഷ്കുമാർ

Related Articles

Back to top button