IndiaLatest

കരസേനാ മേധാവി വിരമിക്കുന്നു

“Manju”

ഡല്‍ഹി∙ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ഈ മാസം 30ന് വിരമിക്കാനിരിക്കെ, പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ക്കു സേന തുടക്കമിട്ടു.സേനയുടെ ഉപമേധാവി ലഫ്. ജനറല്‍ മനോജ് പാണ്ഡെ, പുണെ ആസ്ഥാനമായുള്ള ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ജയ് സിങ് നെയ്ന്‍, ജയ്പുര്‍ ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ അമര്‍ദീപ് സിങ് ഭിണ്ഡര്‍, ലക്നൗവിലെ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ യോഗേന്ദ്ര ദിമ്രി എന്നിവരാണു പരിഗണനാ പട്ടികയിലുള്ളത്.

ഇതില്‍ ഏറ്റവും സീനിയര്‍ ആയ മനോജ് പാണ്ഡെ പുതിയ സേനാ മേധാവിയാകുമെന്നാണു സൂചന. സീനിയോറിറ്റി മാനദണ്ഡമാക്കുന്ന പതിവു രീതി തുടര്‍ന്നാല്‍ മേയ് ഒന്നിനു സേനാ മേധാവിയായി പാണ്ഡെ ചുമതലയേല്‍ക്കും. നരവനെയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ നിയമന സമിതി വൈകാതെ യോഗം ചേരും. ഉപമേധാവിയാകും മുന്‍പ് ചൈനീസ് അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കിഴക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു പാണ്ഡെ.

Related Articles

Back to top button