India

മൂന്ന് പേർക്ക് പുനർജീവൻ നൽകി നാലു വയസുകാരൻ ഗുർജോത് യാത്രയായി

“Manju”

ചണ്ഡീഗഡ് ; അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ കാത്ത് നിന്നില്ല . മൂന്ന് പേർക്ക് പുനർ ജീവൻ നൽകി നാലു വയസുകാരൻ ഗുർജോത് റോഷൻ യാത്രയായി . ബർണാല സ്വദേശിയായ ഹർദീപ് സിംഗിന്റെ മകനായ ഗുർജോത് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത് .

ഈ മാസം 2 ന് വീട്ടിൽ കളിക്കുകയായിരുന്ന ഗുർജോത് വീണ് തലയിൽ ഗുരുതരപരിക്കേൽക്കുകയായിരുന്നു . തുടർന്ന് ഗുർജോത് അബോധാവസ്ഥയിലായി. വീട്ടുകാർ ഉടൻ തന്നെ ബർണാലയിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവിടെ നിന്ന് ഗുർജോതിനെ പിജിഐയിലേക്ക് മാറ്റി . ഒരാഴ്ചയോളം ഗുർജോത് ചികിത്സയിലായിരുന്നു . എന്നാൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ രണ്ട് ദിവസം മുൻപ് ഗുർജോതിനു മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു . ഇതിനുശേഷം, പിജിഐ ഡയറക്ടർ പ്രൊഫ. സുർജിത് സിംഗ് വീട്ടുകാരോട് സംസാരിച്ച് അവയവദാനത്തിനു സമ്മതം വാങ്ങുകയായിരുന്നു.

ഗുർജോത്തിന്റെ അവയവങ്ങൾ മൂന്ന് രോഗികൾക്കായി മാറ്റിവച്ചു. ഗുർജോത്തിന്റെ കരൾ ഡൽഹി ഐഎൽബിഎസിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്‌ക്കാണ് മാറ്റി വച്ചത് . ഡൽഹി വരെ പ്രത്യേക യാത്രാ മാർഗം ഉണ്ടാക്കിയാണ് കരൾ എത്തിച്ചത് പിജിഐയിൽ തന്നെയുള്ള 2 രോഗികൾക്കാണ് ഗുർജോത്തിന്റെ വൃക്കകളും പാൻക്രിയാസും മാറ്റി വച്ചത് .

മകന്റെ അഞ്ചാം പിറന്നാളിന് ഇനി കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ദൈവം അവന് ഇത്രേ വിധിച്ചിട്ടുള്ളൂ – മകന്റെ വേർപാടിന്റെ വേദനയിലും പിതാവ് ഹർദീപ് സിംഗ് പറഞ്ഞു.

Related Articles

Back to top button