IndiaLatest

അമ്മയെ വീട്ടില്‍ പൂട്ടിയിട്ടു

“Manju”

ചെന്നൈ : പ്രായമായ അമ്മയെ വര്‍ഷങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനും സഹോദരനുമെതിരെ കേസ് എടുത്തു.തഞ്ചാവൂരില്‍ ആണ് സംഭവം. 10 വര്‍ഷത്തോളമാണ് അമ്മ ജ്ഞാനജ്യോതിയെ ഇരുവരും ചേര്‍ന്ന് പൂട്ടിയിട്ടത്.ചെന്നൈയിലെ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഷണ്‍മുഖസുന്ദരം (50), വെങ്കിടേശന്‍ (45) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. വീടിനുള്ളില്‍ നഗ്നയായി കിടക്കുന്ന ജ്ഞാനജ്യോതിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കണ്ട ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങളായി വീട്ടില്‍ ഏകാന്തവാസം അനുഭവിക്കുന്ന ജ്ഞാനജ്യോതിയെക്കുറിച്ച്‌ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. ഉടനെ പോലീസുമായി എത്തി ഇവരെ രക്ഷിക്കുകയായിരുന്നു.

വീട്ടിലെത്തിയ പോലീസിന് ഷണ്‍മുഖസുന്ദരവും, വെങ്കിടേശനും താക്കോല്‍ നല്‍കിയില്ല. തുടര്‍ന്ന് വീട്ടില്‍ ബലം പ്രയോഗിച്ച്‌ കയറിയാണ് ഇവര്‍ ജ്ഞാനജ്യോതിയെ രക്ഷിച്ചത്. ജ്ഞാനജ്യോതിയെ വീട്ടില്‍ പൂട്ടിയിട്ട വിവരം അയല്‍ക്കാര്‍ക്ക് ഉള്‍പ്പെടെ അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശക്കുമ്പോള്‍ ജ്ഞാനജ്യോതി ശബ്ദം ഉണ്ടാക്കുമായിരുന്നു. അപ്പോള്‍ പ്രദേശവാസികള്‍ പഴവും മറ്റും എറിഞ്ഞു കൊടുക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button