KeralaLatest

ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കാൻ സാധ്യത

“Manju”

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. വിഷയം വാര്‍ത്തയായതോടെ അജയ് റായ് യുടെ പരാമര്‍ശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു. യുപി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.

പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചാല്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അജയ് റായ് പ്രതികരിച്ചു. യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അജയ് റായ്.

വിഷയം വാര്‍ത്തയായതോടെ അജയ് റായ് യുടെ പരാമര്‍ശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു. യുപി അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.

തുടര്‍ച്ചയായി മൂന്ന് ( 2004 , 2009 , 2014 ) തവണ അമേഠി സീറ്റില്‍ വിജയിച്ച രാഹുല്‍ ഗാന്ധിയെ 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി പരാജയപ്പെടുത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും അമേഠിയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചവരാണ്.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് വിവിധ സ്ഥലങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ മാതൃകയില്‍ പ്രാദേശിക യാത്രകള്‍ നടത്തുന്നുണ്ട്. ഇതിനായി സംസ്ഥാനത്തെ ആറ് മേഖലകളായി വിഭജിച്ച്‌ ഓരോ മേഖലയ്ക്കും ഒരു പ്രസിഡന്റിനെ നിയമിച്ചിട്ടുണ്ടെന്നും അജയ് റായ് പറഞ്ഞു. പ്രയാഗ്‌രാജില്‍ നിന്ന് ആരംഭിച്ച മേഖലാ യാത്ര ബുധനാഴ്ച കൗശാമ്ബി, പ്രതാപ്ഗഡ് വഴി അമേഠിയില്‍ എത്തി. അമേഠി ജില്ലയില്‍ ലോദി ബാബ, ഖാസി ബട്ടി മേഖലകളിലൂടെ ബുധനാഴ്ച കടന്നുപോയ പ്രാദേശിക യാത്ര 25 കിലോമീറ്റര്‍ ദൂരം പിന്നിട്ടെന്നും റായ് പറഞ്ഞു.

1967 മുതല്‍ അമേഠി കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു . 1977 – 80 കാലയളവിലെ മൂന്ന് വര്‍ഷവും 1998- 99 കാലത്തെ ഒരു വര്‍ഷവും മാത്രമാണ് കോണ്‍ഗ്രസ് മണ്ഡലം നഷ്ട്‌പ്പെട്ടിരുന്നത് . 1967 മുതല്‍ 1971 വരെ കോണ്‍ഗ്രസിന്റെ വിദ്യാ ധര്‍ ബാജ് പോയിരുന്നു അമേഠി എംപി . 1977 ല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗ് വിജയിച്ചു .

1980 ല്‍ സഞ്ജയ് ഗാന്ധിയും 1981 മുതല്‍ 1991 വരെ രാജീവ് ഗാന്ധിയും മണ്ഡലത്തിലെ എംപിയിയായി . പിന്നീട് 1996 വരെ കോണ്‍ഗ്രസിലെ തന്നെ സതീശ് ശര്‍മ എംപിയായി . 1998ല്‍ ബിജെപി പ്രതിനിധിയായ സഞ്ജയ് സിംഗ് മണ്ഡലത്തില്‍ വിജയിച്ചു .

രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.അയോഗ്യത നീങ്ങിയതോടെ രാഹുല്‍ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

Related Articles

Back to top button