LatestThiruvananthapuram

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് . തെക്ക്, മദ്ധ്യ കേരളത്തിലാണ് കനത്ത മഴ പെയ്യുകയെന്നാണ് വിവരം. ഇടുക്കി, എറണാകുളം ജില്ലകളില്‍ റെ‌ഡ് അലര്‍ട്ടാണ്. ഇവിടെ അതിതീവ്ര മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തീവ്ര മഴയാകും ഈ ജില്ലകളിലുണ്ടാകുക.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇടിമിന്നലിനും, 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇത്തവണ മേയ് അവസാനം സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button