KeralaLatest

പൊലീസുകാരുടെ മരണം: പന്നിക്കെണിയില്‍പ്പെട്ടോ എന്ന് അന്വേഷിക്കും

ഹവീല്‍ദര്‍മാരായ അശോകന്‍ മോഹന്‍ദാസ് എന്നിവരെ വ്യാഴാഴ്‌ചയാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

“Manju”

 

പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ പൊലീസുകാര്‍ മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഷോക്കേറ്റത് പന്നിക്കെണി വഴി: ഹവീല്‍ദാര്‍മാരുടെ മരണത്തിനിടയാക്കിയത് പന്നിക്കെണിയാണ് എന്നാണ് സൂചന. ഇരുവരുടെയും കാലിലും കൈയിലും ഷോക്കേറ്റതിന്‍റെ പൊള്ളലുകളുണ്ട്. പന്നിയെ പിടിക്കാനായി വച്ച വൈദ്യുത ലൈനില്‍ നിന്ന് നേരിട്ട് കൈയിലേക്കും കാലിലേക്കും വൈദ്യുതി പ്രവഹിച്ചിട്ടുണ്ട്.
അതിനാലാണ് രണ്ടിടത്തും പൊള്ളലേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പിന് പുറകിലെ പാടത്ത് പന്നിശല്യം രൂക്ഷമാണ്. അതിനാല്‍ പന്നികളെ പിടിക്കാന്‍ രാത്രിയില്‍ വൈദ്യുത ലൈനിടുന്നത് പതിവാണ് എന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.
മുമ്പും ഇത്തരത്തില്‍ ഇവിടെ വൈദ്യുതി കമ്പി സ്ഥാപിച്ചിരുന്നു. മീന്‍ പിടിക്കാനായി പോയ അശോക് കുമാറും മോഹന്‍ദാസും അബന്ധത്തില്‍ വൈദ്യുതി കമ്പിയില്‍ ചെന്ന് പെട്ടതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇതിനുള്ള സാഹചര്യങ്ങളാണ് അന്വേഷണത്തില്‍ നിന്നും വൃക്തമാകുന്നത്.
കൊലപാതകമല്ലെന്ന് നിഗമനം: കൊലപാതക സാധ്യതകള്‍ ഇല്ലെന്നും പൊലീസ് വൃക്തമാക്കുന്നു. മറ്റെവിടെയോ വച്ച്‌ ഷോക്കേല്‍ക്കുകയും പിന്നീട് മൃതദേഹങ്ങള്‍ പാടത്ത് കൊണ്ടുവന്നിട്ടുവെന്നുമാണ് പൊലീസ് അനുമാനം. പ്രദേശത്ത് മുമ്ബും വൈദ്യുതി കമ്ബി സ്ഥാപിച്ചവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ഹവീല്‍ദാര്‍മാരുടെ ക്യാമ്പിലെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. രണ്ട് പേര്‍ മാത്രമാണോ മീന്‍പിടിക്കാനായി ക്യാമ്ബില്‍ നിന്ന് പോയത് എന്നതടക്കം പൊലീസ് പരിശോധിക്കും. ജില്ല ആശുപത്രിയില്‍ വ്യാഴാഴ്‌ച വൈകിട്ടോടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രി എം.വി ​ഗോവിന്ദന്‍ ജില്ല ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
സിപിഎം ജില്ല സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു, ജില്ല കമ്മിറ്റി അം​ഗം ടി.കെ നൗഷാദ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് രാത്രി ഏഴര വരെ മുട്ടിക്കുളങ്ങര ക്യാമ്പിലും പൊതുദര്‍ശനത്തിന് വച്ചു. നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്യാമ്പിലെത്തിയത്.

Related Articles

Back to top button