IndiaLatest

ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ

“Manju”

യുണിഫൈഡ് പേയ്മെന്‍റ് സംവിധാനം വഴി ക്രെഡിറ്റ് കാര്‍ഡുകളും ഇനി ബന്ധിപ്പിക്കാം. റൂപെ ക്രഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക.തുടര്‍ന്ന് വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും.

ഇതോടെ ക്രഡിറ്റ് കാര്‍ഡുകള്‍വഴിയും യുപിഐ ഇടപാടുകള്‍ നടത്താനുള്ള വഴിയാണ് തെളിയുന്നത്. പണവായ്പ നയ പ്രഖ്യാപനത്തിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ യുപിഐയുമായി ഡെബിറ്റ് കാര്‍ഡുകള്‍ മാത്രമെ ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപ്തികൂട്ടാന്‍ പുതിയ തീരുമാനം ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍.അതേസമയം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്(എംഡിആര്‍)എങ്ങനെ ബാധകമാക്കുമെന്നകാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഓരോ ഇടപാടിനും കച്ചവടക്കാരന്‍ നല്‍കുന്ന തുകയുടെ നിശ്ചിത ശതമാനംവീതം ബാങ്കുകള്‍ക്കും പണമിടപാട് സേവന ദാതാക്കള്‍ക്കും വിഭജിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

നിലവില്‍ റൂപെ കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് ഇത്തരത്തിലുള്ള നിരക്കുകളൊന്നും കച്ചവടക്കാരില്‍നിന്ന് ഈടാക്കുന്നില്ല. യുപിഐ വ്യാപകമായി അതിവേഗം പ്രചാരത്തിലായത് അതുകൊണ്ടാണ്.

Related Articles

Back to top button