LatestThiruvananthapuram

തിരുവനന്തപുരം റൂറൽ ഏരിയയിൽ ഗുരുമഹിമ അവധിക്കാല ക്യാമ്പ് നടന്നു

“Manju”

   

തിരുവനന്തപുരം : ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറല്‍ ഏരിയയുടെ അവധിക്കാല ക്യാമ്പ് ജൂണ്‍ 19 ന് ഞായറാഴ്ച നടന്നു. മാതൃമണ്ഡലം ഇന്‍ചാ‍ര്‍ജ് ജനനി പ്രമീള ജ്ഞാനതപസ്വിനി രാവിലെ 9 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡനേറ്റര്‍ സുകൃത എ സ്വാഗതം ആശംസിച്ചു. ‘ആശ്രമം സംസ്കാരം കുട്ടികളില്‍ ‘എന്ന വിഷയത്തെ ആസ്പദമാക്കി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ആര്‍ട്സ് & കള്‍ച്ചര്‍) ‍ ഡോ.റ്റി.എസ്. സോമനാഥൻ പ്രഭാഷണം നടത്തി. ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ പ്രതിഭ എസ്.എസ്., ഗുരുമഹിമ ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍ വത്സല ജി.ജി. എന്നിവര്‍ ആശംസകളർപ്പിച്ച ക്യാമ്പിന് ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കരുണ എസ്.എസ്. കൃതജ്ഞതയും രേഖപ്പെടുത്തി.

രാവിലെ 11 മണിക്ക് ‘ഗുരുവിന്റെ കരുതലും ശാന്തിഗിരി ഗുരുമഹിമയുടെ ലക്ഷ്യവും ‘എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി ആശ്രമം നെടുമങ്ങാട് ഏരിയ ഇന്‍ചാര്‍ജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി സംസാരിച്ചു.

ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ ‘വിദ്യാഭ്യാസ രംഗത്ത് ഗുരുമഹിമയുടെ സ്വാധീനവും പ്രാധാന്യവും ‘എന്ന വിഷയത്തെ ആസ്പദമാക്കി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ വന്ദിത ബാബു ക്ലാസ് നയിച്ചു.

അഗ്രിക്കള്‍ച്ചര്‍ സോണ്‍, പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശനം, വൃക്ഷ തൈ നടീല്‍, വിവിധ കലാപരിപാടികള്‍ എന്നിവ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

 

Related Articles

Back to top button