InternationalLatest

ഡാഞ്ചുമയെ എത്തിക്കാന്‍ വെസ്റ്റ്ഹാം നീക്കം

“Manju”

വിയ്യാറയല്‍ മുന്നേറ്റതാരം ആര്‍നോട് ഡാഞ്ചുമയെ ടീമില്‍ എത്തിക്കാന്‍ വെസ്റ്റ്ഹാം നീക്കം. ടീമുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നാല്പത്തിയഞ്ചു മില്യണ്‍ യൂറോ ആവും കൈമാറ്റ തുക എന്നാണ് സൂചനകള്‍. വിയ്യാറയലില്‍ ഉമരിയുടെ സുപ്രധാന താരങ്ങളില്‍ ഒരാളാണ് ഡാഞ്ചുമ.ലീഗില്‍ പത്തു ഗോളുകളും ചാമ്പ്യന്‍സ് ലീഗില്‍ ആറു ഗോളുകളും സീസണില്‍ ടീമിനായി നേടി.ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബയേണിനെ അട്ടിമറിച്ചപ്പോള്‍ വിയ്യാറയലിന്റെ ഒരേയൊരു ഗോള്‍ നേടിയത് ഡാഞ്ചുമ ആയിരുന്നു.2021ലാണ് ബേണ്‍മൗത്തില്‍ നിന്നും വിയ്യാറയലില്‍ എത്തിയത്. ഒരിടവേളക്ക് ശേഷം വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുകയാണ് താരം.

Related Articles

Back to top button