KeralaLatest

ഇന്ന് മുതല്‍ ആധാര്‍ അധിഷ്ടിത പഞ്ചിങ്

“Manju”

കാസര്‍ഗോഡ്: ഭരണനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനുമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ടിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റിലും സംവിധാനം ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

ജൂലൈ ഒന്ന് മുതല്‍ കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഉപയോഗപ്പെടുത്തും. സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വിവിധ ഇടങ്ങളിലായി 1 7 പഞ്ചിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട് . കളക്ടറേറ്റിലെ പ്രധാന കവാടത്തില്‍ 4 മെഷീനുകളും ട്രഷറി, ആര്‍.ടി.ഒ, കുടുംബശ്രീ, പട്ടികജാതി വികസന ഓഫീസ് എന്നിവടങ്ങളിലുള്ള കാവാടങ്ങളിലും പഞ്ചിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട് . ഐ .ഡി കാര്‍ഡുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ അത് ഉപയോഗിച്ചും ഐ.ഡി കാര്‍ഡ് ഇല്ലാത്ത ജീവനക്കാര്‍ ആധാര്‍ നമ്പറിന്റെ അവസാന 8 അക്കം രേഖപ്പെടുത്തിയും പഞ്ചിങ് രേഖപ്പെടുത്തും

Related Articles

Back to top button