International

ബ്രിട്ടനിലെ ഇന്ത്യൻ പാരമ്പര്യം നൂറ്റാണ്ടുകളുടേത് ; ഇന്ത്യൻ വംശജരുടെ വോട്ടുകൾ നിർണ്ണായകം

“Manju”

ലണ്ടൻ: ഇംഗ്ലീഷുകാരന്റെ വംശവെറി ഒരുവശത്ത് ഒളിഞ്ഞും തെളിഞ്ഞും രാഷ്‌ട്രീയ തന്ത്രം മെനയുമ്പോൾ ഇന്ത്യൻ വംശജരുടെ സ്വാധീനം ബ്രിട്ടണനിൽ സജീവ ചർച്ചയാകുന്നു. ബോറിസ് ജോൺസന്റെ രാജിയ്‌ക്ക് ശേഷം കൺസർവേറ്റീവ് പാർട്ടിയിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് നേടിയെടുത്തിരിക്കുന്ന വിശ്വാസ്യതയാണ് ഏറെ ശ്രദ്ധേയം. ഇതിനൊപ്പം ബ്രിട്ടനിലെ ഇന്ത്യൻ വംശജരുടെ അതിശക്തമായ സ്വാധീനം എത്രയാണെന്ന് നൂറ്റാണ്ടുകളുടെ ചരിത്രം വിവരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ചർച്ചകളെ കൊഴുപ്പിക്കുന്നത്.

ഇന്ത്യൻ വംശജരാരും മറ്റുള്ളവരെ പോലെ ഏതാനും പതിറ്റാണ്ടായി ബ്രിട്ടനിലെത്തി യവരല്ലെന്നും തൊഴിലാളികൾ മുതൽ വൻകിട വ്യവസായികൾ വരെയുള്ളവർ 500 കൊല്ലമായി ബ്രിട്ടന്റെ ഉയർച്ചയുടേയും പോരാട്ടത്തിന്റേയും ഭാഗമാണെന്ന ചരിത്രമാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്.

ഈ പതിറ്റാണ്ടിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി പ്രീതി പട്ടേലും ഋഷി സുനകും ക്യാബിനറ്റിലെ ഏറ്റവും ശക്തരായ ഇന്ത്യൻ വംശജരായി നിറഞ്ഞു നില്ക്കുകയാണ്. എന്നാൽ ഇവരുടെ കുടുംബങ്ങളുടെ ചരിത്രം 1700 മുതൽ ബ്രിട്ടീഷ് മണ്ണിലുള്ള തലമുറയുടേതാണ്. സുനകോ പ്രീതി പട്ടേലോ അവരുടെ മാതാപിതാക്കളോ പോലും ഇന്ത്യയിലല്ല ജനിച്ചത് എന്നതും ബ്രിട്ടീഷ് മണ്ണിലെ അവരുടെ വേര് എത്ര ആഴത്തിലാണെന്ന് തെളിയിക്കുന്നു.

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി വഴിയാണ് ആദ്യ ഇന്ത്യൻ വംശജർ എത്തുന്നത്. അവരെല്ലാം കമ്പനി തൊഴിലാളികൾ മാത്രമായിരുന്നു. തുടർന്ന് ലോകമഹായുദ്ധ ങ്ങളിൽ സഹായിക്കാൻ എത്തിയ സൈനികരിൽ വലിയൊരു ഭാഗവും ബ്രിട്ടനിൽ തങ്ങി. ഇവരിലാണ് സിഖ് വംശജർ അധികവും ഉണ്ടായിരുന്നത്. 1940ലും 50ലുമാണ് ഇത്തരം ആദ്യ കുടിയേറ്റം നടക്കുന്നത്.

എന്നാൽ ബ്രിട്ടനെ സ്വാധീനിച്ച വിഭാഗം ഇവരൊന്നുമല്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ വൻ വ്യവസായ ശൃംഖലകൾ കെട്ടിപ്പടുത്ത ഗുജറാത്തിൽ നിന്നുള്ളവരാണ് അവരുടെ രണ്ടാം കുടിയേറ്റം ബ്രിട്ടനിലേയ്‌ക്ക് നടത്തിയത്. ഉഗാണ്ട, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നെത്തിയ എല്ലാവരും ധനികരായതിനാൽ ബ്രിട്ടനിലേയ്‌ക്ക് ധാരാളം പണവും അവരെത്തിച്ചു. ഈ വംശപരമ്പരയിൽപ്പെട്ടവരാണ് ഋഷി സുനകും പ്രീതി പട്ടേലും അറ്റോർണീ ജനറൽ സുയേലാ ബ്രാവേർമാനുമെല്ലാം.

ബ്രിട്ടീഷ്ഇന്ത്യയുടെ ഭരണത്തിൽ ആദ്യ പാർലമെന്റേറിയനായത് ദാദാഭായി നവറോജി യായിരുന്നു. പിന്നീട് ലാൽ മോഹൻ ഘോഷും മാഡം ഭിക്കാജി കാമയും രാഷ്‌ട്രീയ രംഗത്ത് ബ്രിട്ടന്റെ നയങ്ങളെ എതിർത്ത് രംഗത്തെത്തിയവരാണ്. സ്വാതന്ത്ര്യാനന്തരം 60 ലും 70ലുമാണ് ബ്രിട്ടനിൽ ഇന്ത്യൻ വംശജർ പൊതു രാഷ്‌ട്രീയത്തിൽ സജീവമായത്.

ഇന്ത്യൻ വംശജർ പല മേഖലയിലും ജനസംഖ്യകൊണ്ടും സ്വാധീനം കൊണ്ടും ശക്തരായതോടെയാണ് ജനപ്രതിനിധികൾ തിരഞ്ഞെടുത്ത് വരാൻ തുടങ്ങിയത്. 2015 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരുടെ എണ്ണം 6,15,000 കടന്നു. മാത്രമല്ല ബ്രിട്ടീഷുകാരെ അപേക്ഷിച്ച് 95 ശതമാനം ഇന്ത്യക്കാരും വോട്ടുചെയ്യുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

Related Articles

Back to top button