InternationalLatest

ടുവന്‍സെബെ ക്ലബ് വിടാനൊരുങ്ങുന്നു

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവ സെന്റര്‍ ബാക്ക് അക്സല്‍ ടുവന്‍സെബെ ക്ലബ് വിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. താരത്തെ സ്വന്തമാക്കാന്‍ ഇപ്പോള്‍ ബൗണ്മത് ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24കാരനായ താരം 2006 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിക്ക് ഒപ്പം ഉണ്ട്. പ്രീമിയര്‍ ലീഗ് ക്ലബ് ആയ ആസ്റ്റണ്‍ വില്ലയിലും ഇറ്റാലിയന്‍ ക്ലബായ നാപോളിയിലുമായി ലോണില്‍ ആണ് കഴിഞ്ഞ സീസണ്‍ ടുവന്‍സെബെ ചിലവഴിച്ചത്. കരിയര്‍ നേര്‍വഴിക്ക് ആക്കാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം . ഇതിനു മുമ്പുള്ള സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിനൊപ്പം തന്നെ തുടര്‍ന്നു എങ്കിലും ടുവന്‍സെബെക്ക് യുണൈറ്റഡില്‍ അധികം അവസരം ലഭിച്ചിരുന്നില്ല.

Related Articles

Back to top button