InternationalLatest

സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ​ചെ​യ്തു

“Manju”

ദോ​ഹ: ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ള്‍ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ്​​പോ​ര്‍​ട്​​സ്​ സെ​ന്‍റ​റും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട ഖ​ത്ത​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ​യ​ങ്​ കൊമ്പ​ന്‍​സ്​ വേ​ന​ല​വ​ധി സൗ​ജ​ന്യ ഫു​ട്​​ബാ​ള്‍ പ​രി​ശീ​ല​ന ക്യാമ്പ്​ അം​ഗ​ങ്ങ​ള്‍​ക്ക്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം​ചെ​യ്തു. ക്യാമ്പി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്‌​ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണ്‍ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഒ​ലി​വ് ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ദീ​പ​ക് മി​ത്ത​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് സെ​ന്റ​റും മ​ഞ്ഞ​പ്പ​ട​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഒ​രു​മാ​സ​ത്തെ സൗ​ജ​ന്യ സ​മ്മ​ര്‍ ഫു​ട്ബാ​ള്‍ ക്യാ​മ്പി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. വ​ള​ര്‍​ന്നു​വ​രു​ന്ന ത​ല​മു​റ​ക്ക് ഫു​ട്‌​ബാ​ളി​ന്റെ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന ക്യാ​മ്പ് മി​ക​ച്ചൊ​രു മു​ത​ല്‍​ക്കൂ​ട്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button