ശ്രീജ.എസ്
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം എം ഹസനെ നീക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും. ഈ ആവശ്യമുന്നയിച്ചു ഇവര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി. കെപിസിസി ഭാരവാഹികളും ഹസനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്.
മാധ്യമങ്ങളുടെ അകമ്പടിയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടത്, കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിര്‍ത്തത്, പാര്‍ട്ടിയോട് ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തിയത് ഇതെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് നേതാക്കള്‍ ഉന്നയിച്ചു. ഹസനുമായി മുന്നോട്ടുപോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടാന്‍ ഇത് കാരണമാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.