International

ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് പാക് ജനത

“Manju”

ഇസ്ലാമാബാദ്: ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് പാക് ജനത രംഗത്ത്. ഇമ്രാൻ ഖാന്റെ പ്രവൃത്തികളെ പരസ്യമായി ചോദ്യം ചെയ്ത് പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ആഷിക്‌നാസ് ഖോഖർ രംഗത്തെത്തി.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് മുൻപ് സ്വന്തം രാജ്യം എത്രത്തോളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ചിന്തിക്കണം. മറ്റൊരാളുടെ പ്രശ്‌നത്തിൽ ഇടപെടുക എന്നത് ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തമല്ല. നമ്മുടെ രാജ്യത്തിനകത്ത് തന്നെ ഒരുപാട് പ്രശനങ്ങളുണ്ട്. ആദ്യം അതിന് പരിഹാരം കാണൂവെന്ന് ഖോഖർ പറഞ്ഞു.

ഖുറാനിലെ പേജുകൾ കത്തിച്ചുവെന്നാരോപിച്ച് പാകിസ്താനിൽ ഒരാൾ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരുന്നു.
മഗ് രിബ്പ്രാർത്ഥനയ്‌ക്ക് ശേഷം ഒത്തുകൂടിയ മതമൗലികവാദികൾ മദ്ധ്യവയസ്‌കനെ ആക്രമിക്കുകയായിരുന്നു. മദ്ധ്യവയസ്‌കനെ മരത്തിൽ കെട്ടിയിട്ട ശേഷം വലിയ കല്ലുകൾ എടുത്ത് മർദ്ദിച്ചു. താൻ തെറ്റുചെയ്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും മതമൗലികവാദികൾ ആക്രമണം തുടരുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഖോഖർ ആദ്യം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടത്.

Related Articles

Back to top button