IndiaLatest

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്

“Manju”

സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. 1997 ഏപ്രിലിന് ശേഷം വിരമിച്ച അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് കോടതി വിധിച്ചു. 1972 ലെ പേയ്മെന്‍റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിലെ 2009 ലെ ഭേദഗതി ശരിവച്ച സുപ്രീം കോടതി, ഗ്രാറ്റുവിറ്റിയുടെ ആനുകൂല്യം സ്വകാര്യ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും ബാധകമായിരിക്കുമെന്നും പറഞ്ഞു.

നിയമനിര്‍മ്മാണ പിഴവിന്റെ പേരില്‍ അധ്യാപകര്‍ അനുഭവിക്കുന്ന അനീതിയും വിവേചനവും മുന്‍കാല പ്രാബല്യത്തോടെ പരിഹരിക്കുന്നതാണ് ഭേദഗതിയെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Related Articles

Back to top button