IndiaLatest

പ്രശസ്ത സം​ഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ അന്തരിച്ചു

“Manju”

ചെന്നൈ: പ്രശസ്ത കർണാടക സം​ഗീതജ്ഞൻ ടി.വി. ശങ്കരനാരായണൻ (77) അന്തരിച്ചു. കർണാടക സം​ഗീതത്തിലെ മധുരൈ മണി അയ്യർ ​ശൈലിക്ക് തുടക്കമിട്ടയാളാണ് ടി.വി ശങ്കരനാരായണൻ. മണി അയ്യരുടെ മരുമകൻ കൂടിയാണ് ശങ്കരനാരായണൻ.

സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയിൽ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യർക്കൊപ്പം മയിലാടുതുറൈയിലെത്തിയത്.

1950-കളിൽ കുടുംബം ചെന്നൈയിലേക്ക് മടങ്ങി. നിയമമാണ് പഠിച്ചതെങ്കിലും സം​ഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു ശങ്കരനാരായണന്‍

Related Articles

Back to top button