IndiaLatest

ടണ്‍ കണക്കിന് മാമ്പഴങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ച്‌ കര്‍ണാടകയിലെ കര്‍ഷകര്‍

“Manju”

ബംഗളൂരു : കര്‍ണാടകത്തിലെ മാമ്പഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മാമ്പഴങ്ങളുടെ ഡിമാന്റ് കുത്തനെ കുറഞ്ഞതോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാവാതെ വഴിയരികില്‍ ഉപേക്ഷിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആവശ്യക്കാരേറെ ഉണ്ടായിരുന്ന മാമ്പഴങ്ങള്‍ ഇക്കുറി ആര്‍ക്കും വേണ്ടാതായതോടെയാണ് വില കുറഞ്ഞത്. വില കുത്തനെ ഇടിഞ്ഞതിന്റെ ഫലമായി കര്‍ണാടക കര്‍ഷകര്‍ കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരയ്ക്ക് സമീപം ടണ്‍ കണക്കിന് മാമ്പഴങ്ങള്‍ റോഡിന് അരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ബംഗനപ്പള്ളി, ബെനിഷന്‍, ടോട്ടാപുരി എന്നീ മാമ്ബഴ ഇനങ്ങളില്‍ ഫംഗസ് ബാധ ഏറ്റതിനാലാണ് വില കുത്തനെ ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ടോട്ടാപുരി, ബെനിഷന്‍ ഇനങ്ങളായ മാമ്ബഴങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് വരെ ഒരു ടണ്ണിന് ലക്ഷത്തിന് മേല്‍ വിലയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പതിനായിരം പോലും നല്‍കാന്‍ ആളില്ലാതായിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും മാമ്പഴം വാങ്ങാന്‍ മുന്‍പത്തേ പോലെ ആളുകള്‍ എത്താത്തതും തിരിച്ചടിയായി. കര്‍ണാടകയിലെ ശ്രീനിവാസപുരയിലെ 60,000 ഹെക്ടറിലാണ് ടോട്ടാപുരി ഇനം മാമ്പഴം കൃഷിചെയ്യുന്നത്. വിളവെടുപ്പ് സമയം വില കുറയുന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

Related Articles

Back to top button