IndiaLatest

മാറിപ്പോയ കുഞ്ഞുങ്ങളെ അമ്മമാര്‍ക്ക് ലഭിച്ചത് 10 ദിവസത്തിന് ശേഷം

“Manju”

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം നവജാത ശിശുക്കള്‍ മാറിപ്പോയി. ജയ്പൂരിലെ മഹിളാ ചികിത്സാലയത്തിലായിരുന്നു സംഭവം. ജനിച്ച്‌ പത്ത് ദിവസത്തിന് ശേഷമാണ് നിഷയെന്നും രേഷ്മയെന്നും പേരുള്ള അമ്മമാര്‍ക്ക് മക്കളെ തിരികെ ലഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് ജനിച്ച ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരുടെ അശ്രദ്ധമൂലം മാറിപ്പോയത്. രേഷ്മയ്ക്കുണ്ടായ പെണ്‍കുഞ്ഞിനെ നിഷയ്ക്കും നിഷയുടെ ആണ്‍കുഞ്ഞിനെ രേഷ്മയ്ക്കും നല്‍കി. തിയറ്ററിന് പുറത്തു കാത്തുനിന്ന ബന്ധുക്കളെയും കുഞ്ഞിനെ കാണിച്ചു. പതിവ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ജീവനക്കാര്‍ക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മഞ്ഞനിറം മാറാനായി ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മമാരില്‍ നിന്ന് കുഞ്ഞിനെ തിരികെ വാങ്ങിയത്. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമാണ് കുഞ്ഞുങ്ങളെ യഥാര്‍ത്ഥ അമ്മമാര്‍ക്ക് തിരികെ നല്‍കിയത്. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയ്‌ക്കെതിരെ ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button