IndiaLatest

മാഗ്മ ഫിന്‍കോര്‍പില്‍ വന്‍ നിക്ഷേപം നടത്തി അദാര്‍ പുനവാലാ

“Manju”

Image result for മാഗ്മ ഫിന്‍കോര്‍പില്‍ വന്‍ നിക്ഷേപം നടത്തി അദാര്‍ പുനവാലാ

ശ്രീജ.എസ്

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിന്‍കോര്‍പില്‍ വന്‍ നിക്ഷേപം നടത്തി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അദാര്‍ പുനവാലാ. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സണ്‍ ഹോള്‍ഡിങ്‌സ് സ്വന്തമാക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കമ്പനിയുടെ പേര് ‘പുനവാലാ ഫിനാന്‍സ് ‘എന്നാക്കിമാറ്റും.

മുന്‍ഗണനാ ഓഹരി അലോട്ട്‌മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മാഗ്മ ഫിന്‍കോര്‍പ് അറിയിച്ചു. സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിന്‍കോര്‍പിന്റെ സ്ഥാപകര്‍.

Related Articles

Check Also
Close
  • ….
Back to top button