ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് (ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്) ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വര്യ പ്രതാപ് സിങ് ടോമറിന് സ്വര്‍ണ്ണം. 20കാരനായ പ്രതാപ് സിങ് 462.5 പോയിന്റ് നേടിയാണ് സ്വര്‍ണ്ണമെഡല്‍ നേടിയത്. പുരുഷവിഭാഗം 50 മീറ്റര്‍ റൈഫിളിലാണ് താരത്തിന്റെ നേട്ടം. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പ്രതാപ് സിങിന് സ്വന്തം. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ താരങ്ങളായ സഞ്ജീവ് രജ്പുത്തിനും നീരജ് കുമാറിനും ആറാമതായി ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ.
Related Articles
Check Also
Close
-
റാലിക്കിടെ സംഘര്‍ഷംApril 17, 2022 5:45 PM