InternationalLatest

സാഫോറീസിയ ആണവനിലയം റഷ്യ നിയന്ത്രണത്തിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

“Manju”

യുക്രൈനിലെ സാഫോറീസിയ ആണവനിലയം റഷ്യ നിയന്ത്രണത്തിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 400-ഓളം റഷ്യന്‍ സൈനികരാണ് നിലയത്തിനും ചുറ്റും മുഴുവന്‍ സമയ കാവലിനുള്ളത്. കേന്ദ്രത്തിലെ വികിരണസ്ഥിതി പരിശോധിക്കാനായി ദിവസങ്ങള്‍ക്കുമുമ്പ് റഷ്യയില്‍നിന്ന് വിദഗ്ധസംഘമെത്തി. സൈനികനിയന്ത്രണത്തില്‍ തൊഴിലാളികള്‍ നിലയത്തിലെ ജോലികളുമായി മുമ്പോട്ടുപോവുകയാണെന്നും യുക്രൈന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനായി യു.എസ്. 1535 കോടി രൂപകൂടി ചെലവിടുന്നു. തുകയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. ഇതടക്കം 2021 ജനുവരിമുതല്‍ യുക്രൈനുവേണ്ടി യു.എസ്. ഏകദേശം 9211 കോടി രൂപയാണ് ചെലവിട്ടത്.

Related Articles

Back to top button