InternationalLatest

എച്ച്1 ബി വീസ: യുഎസ് വിദ്യാഭ്യാസമുള്ള വിദേശികള്‍ക്കു മുന്‍ഗണന

“Manju”

സിന്ധുമോള്‍ ആര്‍

 

വാഷിങ്ടന്‍ : എച്ച്1 ബി വീസ അനുവദിക്കുമ്പോള്‍ അമേരിക്കന്‍ വിദ്യാഭ്യാസം നേടിയ വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ അവതരിപ്പിച്ചു. നിയമം പ്രാബല്യത്തിലായാല്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകും.എച്ച്1 ബി, എല്‍1 വീസാ പരിഷ്‌കരണ നിയമം എന്ന പേരിലാണ് പ്രതിനിധി സഭയിലും സെനറ്റിലും ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബില്‍ പാസായാല്‍ അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയ മികച്ച വിദേശ വിദ്യാര്‍ഥികള്‍ക്ക് എച്ച്1 ബി വീസയ്ക്കു മുന്‍ഗണന ലഭിക്കും.

അമേരിക്കന്‍ ജോലിക്കാര്‍ക്കു പകരമായി എച്ച്1 ബി, എല്‍1 വീസാ ഹോള്‍ഡര്‍മാരെ നിയോഗിക്കുന്നത് നിയമം പൂര്‍ണമായി നിരോധിക്കുന്നുണ്ട്. ഇത്തരം വീസയുള്ളവരെ നിയമിക്കുന്നത് ഒരു കാരണവശാലും യുഎസ് പൗരന്റെ ജോലിയെ ബാധിക്കാന്‍ പാടില്ല. വന്‍തോതില്‍ എച്ച്1 ബി, എല്‍1 വീസയില്‍ ജോലിക്കാരെ കൊണ്ടുവന്നു പരിശീലനം നല്‍കിയ മടക്കി നാട്ടിലേക്ക് അയച്ച് അതേ ജോലി ചെയ്യിക്കുന്ന പുറംജോലിക്കരാര്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. 50 ജീവനക്കാരുള്ള കമ്പനിയില്‍ പകുതിയോളം പേര്‍ എച്ച്1ബി, എല്‍1 വീസയുള്ളവരാണെങ്കിലും കൂടുതല്‍ പേരെ എച്ച്1 ബി വിസയില്‍ നിയമിക്കാന്‍ അനുവദിക്കില്ല. വീസാ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് നിയമത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വിദഗ്ധ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്1ബി. യുഎസ് കമ്പനികള്‍ വിദേശ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നത് ഈ വീസയിലാണ്.

യുഎസ് വീസാ, ഇമിഗ്രേഷന്‍ ചട്ടങ്ങളിലുണ്ടാകുന്ന ഓരോ മാറ്റവും ഇന്ത്യന്‍ ഐടി വ്യവസായത്തിലും യുവാക്കളുടെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങളിലും നിര്‍ണായകമാണ്. മിക്ക ഐടി കമ്പനികളിലും നിരവധി പേരാണ് എച്ച്1 ബി തൊഴില്‍ വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എച്ച്1 ബി വീസ താല്‍ക്കാലികമായതിനാല്‍ നിലവില്‍ നോണ്‍ ഇമിഗ്രന്റ് വീസയായിട്ടാണു പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എച്ച്1 ബി വീസകളുടെ എണ്ണം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണു യുഎസ് സര്‍ക്കാര്‍.

Related Articles

Back to top button