IndiaLatest

ആസ്തിയില്‍ കുതിച്ചുയുര്‍ന്ന് അദാനി

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.അദാനിയുടെ വ്യക്തിഗത ആസ്തിയില്‍ 49 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്. ഇതോടെ ബില്‍ഗേറ്റ്സ്, വാരന്‍ ബഫറ്റ് തുടങ്ങിയ വന്‍ വ്യവസായികളെ മറികടക്കാനും അദാനിക്ക് കഴിഞ്ഞു. 134 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ശതകോടീശ്വരന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് അദാനിയിപ്പോള്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേക്കാളും ആസ്തി അദാനിക്കുണ്ട്. ബ്ലുംബര്‍ഗാണ് ഇതുസംബന്ധിച്ച്‌ കണക്കുകള്‍ പുറത്തുവിട്ടത്.ഏറ്റവും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തിയതും ഗൗതം അദാനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button