InternationalLatest
‘നമസ്തേ ഇന്ത്യ’ റദ്ദാക്കി
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകട പശ്ചാത്തലത്തില്‍ എംബസി നമസ്തേ ഇന്ത്യ ആഘോഷ പരിപാടി റദ്ദാക്കി. ഡിസംബര്‍ എട്ട് ബുധനാഴ്ചത്തെ പരിപാടിയാണ് റദ്ദാക്കിയത്. ഡിസംബര്‍ അഞ്ച് മുതല്‍ നാഷനല്‍ ലൈബ്രറിയില്‍ ഒരാഴ്ചത്തെ പരിപാടി നടത്താനയിരുന്നു നിശ്ചയിച്ചിരുന്നത്. ഊ ട്ടിയിലെ കുനൂരിലുണ്ടായ അപകടത്തില്‍ 13 പേരാണ് മരണത്തിന് കീഴടങ്ങിയത് . സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമാണ് ഹെലി കോപ്റ്ററിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ ബിപിന്‍ റാവത്ത് ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന വിവരം .