IndiaLatest

ചൈനയില്‍ നിന്നെത്തിയ നാല്‍പ്പതുകാരന് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നെത്തിയ നാല്‍പ്പതുകാരന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ആഗ്ര സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് വിവരം.

നാല്‍പ്പതുകാരന് ബാധിച്ചത് ഏത് കൊവിഡ് വകഭേദമാണെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ടെന്നാണ് സൂചന.

ആഗ്രയിലെ ഒരു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് നാല്‍പ്പതുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ചൈനയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് ആഗ്രയില്‍ എത്തിയത്. ‘- ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button